വിശാഖ്-ഡൽഹി എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ല VIDEO
text_fieldsഗ്വാളിയാർ: ഡൽഹിയിൽ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന വിശാഖ്-ഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തീപിടിച്ചു. രണ്ട് കോച്ചുകളിലാണ് തീ പടർന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ബിർലനഗർ സ്റ്റേഷനടുത്തുവെച്ചാണ് അപകടമുണ്ടായത്. അഗ്നിശമനസേനാ പ്രവർത്തകർ സ്ഥലത്തെത്തി തീയണച്ചു.ആളപായമുണ്ടായിട്ടില്ലെന്നും തീപിടിത്തം ഉണ്ടായ ഉടനെ ആളുകളെ സുരക്ഷിതരായി മാറ്റാൻ കഴിഞ്ഞുവെന്നും റെയിൽവെ അറിയിച്ചു.
11.50 ഓടെ ബി.6 കോച്ചിലാണ് തീപിടുത്തമുണ്ടായത്. പിന്നീടത് ബി.സെവനിലേക്കും പടരുകയായിരുന്നു. തീപിടിത്തമുണ്ടായ കോച്ചുകൾ ട്രെയിനിൽ നിന്നും വേർപെടുത്തി. യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇലക്ട്രിക് സർക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 1.10ഓടെ എക്സ്പ്രസ് ട്രെയിൻ ഗ്വാളിയാറിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.